ഏക സിവിൽകോഡ് തലയ്ക്ക് മുകളിലാണ്, മുസ്ലീം സംഘടനകൾ ഒന്നിക്കണമെന്ന് മുസ്ലീം ലീഗ്

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (15:30 IST)
മുസ്ലീം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി മുസ്ലീം ലീഗ്. ന്യൂനപക്ഷ സംഘടനകള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് എന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്ലാറ്റ്‌ഫോമാണെന്നും കാന്തപുരത്തിന്റെ സഹകരണം ലീഗ് ആഗ്രഹിക്കുന്നതായും പാണക്കാട് ശിഹാബലി തങ്ങള്‍ പറഞ്ഞു.

ഏകസിവില്‍ കോഡ് തലയ്ക്ക് മുകളില്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ ചുഴറ്റികൊണ്ടിരിക്കുമ്പോള്‍ മുസ്ലീം സംഘടനകളുടെ ഐക്യം കാലത്തിന്റെ ആവശ്യമാണ്. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകേണ്ട സന്ദര്‍ഭമാണിത്. ഈ സാഹചര്യത്തിലാണ് കാന്തപുരവും ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ശിഹാബലി തങ്ങള്‍ പറഞ്ഞു.

മുസ്ലീം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്നും സുന്നികള്‍ ഐക്യപ്പെടുമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ അഭിപ്രായപ്പെട്ടത്. സമസ്ത ഇരുവിഭാഗങ്ങളും ഒന്നിച്ചുപോകണമെന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :