ജീവിക്കാന്‍ വഴിയില്ല, ക്രിസ് ക്രെയിന്‍സ് ട്രക്ക് ഡ്രൈവറായി

ന്യൂസിലാണ്ട്| Last Updated: വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (15:43 IST)
ക്രിക്കറ്റിലെ മികച്ച ഓള്‍ റൌണ്ടറിര്‍മാരില്‍ ഒരാളായ ക്രിസ് ക്രെയിന്‍സ് ഇപ്പോള്‍ ചെയ്യുന്ന ജോലി എന്താണെന്നറിഞ്ഞാല്‍ ഞെട്ടും.
ഒരു കാലത്ത് ക്രിക്കറ്റ് ഗ്രൌണ്ട് അടക്കി വാണ് ക്രിസ് ഇപ്പോള്‍ ട്രക്ക് ഡ്രൈവിങ്ങും ബസ് വൃത്തിയാക്കലുമൊക്കെയാണ് കടക്കെണിയില്‍ നിന്നും രക്ഷപെടാനായി ചെയ്യുന്നത്.അതും മണിക്കൂറില്‍ 17 ഡോളറിന്.

2013 ല്‍ ക്രെയിന്‍സിനെതിരെ വാതുവയ്പ് ആരോപണം വന്നതാണ് ക്രെയിന്‍സിന് ശനിദശ തുടങ്ങുന്നത്. കേസില്‍ ക്രെയിന്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.ഇതോടെ ഐപിഎല്‍ താരലേലത്തിനുള്ള പട്ടികയിലും ഇടം നേടിയിരുന്ന ക്രെയിന്‍സിന് ഐപി എല്ലിലും കളിക്കാനാവാതെ വന്നു. ഇതിനെതിരെയുള്ള കേസ് ഇപ്പോഴും തുടരുകയാണ്.

ലോകത്തെ മികച്ച ഓള്‍ റൌണ്ടറുമാരില്‍ ഒരാളായിരുന്ന ക്രെയിന്‍സ് 62 ടെസ്റ്റില്‍ നിന്ന് 3320 റണ്‍സും 218 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള കെയ്ന്‍സ് 215 ഏകദിനങ്ങളില്‍ 4950 റണ്‍സും 201 വിക്കറ്റും നേടിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :