കുതിപ്പ് തുടർന്ന് ചെന്നൈ; പൊരുതിത്തോറ്റ് ഡൽഹി

ധോണിപ്പടയ്ക്ക് മുന്നിൽ മുട്ടിടിച്ച് ഡൽഹി

അപർണ| Last Modified ചൊവ്വ, 1 മെയ് 2018 (11:21 IST)
ഐപിഎൽ 11–ആം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ കുതിപ്പു തുടരുകയാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചെന്നൈ ഒരു മത്സരത്തിലും തോൽക്കാൻ തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് ക്രീസിൽ ഇറങ്ങുന്നതെന്ന് വ്യക്തം.

‍ഡൽഹി ഡെയർഡെവിൾസിനെ 13 റൺസിനാണ് ധോണിപ്പട വീഴ്ത്തിയത്. അവസാന ഓവർ വരെ ഡൽഹി
പോരാടിയെങ്കിലും ധോണിയുടെ തന്ത്രങ്ങൾക്കു മുന്നിലും ചെന്നൈയുടെ യോദ്ധാക്കൾക്കു മുന്നിലും മുട്ടുകുത്തേണ്ടി വന്നു. സീസണിലെ ആറാം ജയം സ്വന്തമാക്കിയ ചെന്നൈയുടെ രാജാക്കൻമാർ എട്ടു മൽസരങ്ങളിൽനിന്ന് ആറു വിജയമുൾപ്പെടെ 12 പോയിന്റുമായി ടീമുകളിൽ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ ഓവറുകളിൽ ഷെയ്ൻ വാട്സണും അവസാന ഓവറുകളിൽ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും ക്രീസിൽ നിറഞ്ഞാടി. നാലിന് 211 റൺസെന്ന കൂറ്റൻ സ്കോറാണ് ചെന്നൈ ഡൽഹിക്കെതിരെ നേടിയത്. ചെന്നൈ ഉയർത്തിയത് കൂറ്റന്‍ വിജയലക്ഷ്യമായിരുന്നിട്ടു കൂടി യാതൊരു ഭയവുമില്ലാതെയാണ് ഡൽഹിയുടെ യുവതാരങ്ങൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്.


ടോസ് നേടിയ ഡൽ‌ഹി ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 31 പന്തിൽ 54 റൺസെടുത്ത വിജയ് ശങ്കർ അവസാന ഓവറുകളിൽ ഡൽഹിയെ ഒറ്റയ്ക്കു തോളിലേറ്റിയെങ്കിലും ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. അവസാന വിജയത്തിലേക്ക് 28 റൺസ് വേണമായിരുന്നെങ്കിലും ഡൽഹിക്ക് 14 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :