ഹെയ്ഡന് ഇവരാണ് ഐ പി എല്ലിലെ മികച്ച താരങ്ങളും ക്യാപ്റ്റനും

Sumeesh| Last Updated: തിങ്കള്‍, 30 ഏപ്രില്‍ 2018 (18:48 IST)
ന്യൂഡൽഹി: ഐ പി എല്ലിലെ ഈ സീ‍സണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും മികച്ച ക്യാപ്റ്റനേയും താരങ്ങളെയും കുറിച്ച് തന്റെ വിലയിരുത്തലുമായി മുൻ ഓസ്ട്രേലിയൻ താരം മാത്യൂ ഹെയ്ഡൻ. മുൻ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി താരം കളിച്ചിട്ടുണ്ട്.

റൺ വേട്ടയിൽ ഒന്നാമത് നിൽക്കുന്ന ചെന്നൈ സൂപർ കിംഗ്സ് താരം അമ്പാട്ടി റായിഡുവിനെയാണ് ഹെയ്ഡർ സീസണിലെ മികച്ച ബാറ്റ്സ്മാനായി
തിരഞ്ഞെടുത്തിരിക്കുന്നത്.

മികച്ച ക്യാപ്റ്റൻ, കൂൾ ക്യാപ്റ്റൻ ധോണി തന്നെ. സീസണിലെ ഏറ്റവും മികച്ച അടുത്ത താരവും ചെന്നൈ ടിമിൽ നിന്നു തന്നെയാണ് സുരേഷ് റെയ്നയാണിത്. രാജസ്ഥാൻ റോയൽ‌സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ അഭിന്ദിച്ച ഹെയ്ഡർ ഷെയ്ന്‍ വാട്‌സണ്‍, ക്രിസ് ഗെയില്‍, കെയ്ന്‍ വില്യംസണ്‍, ഡീവില്ലിയേഴ്‌സ് എന്നീ താരങ്ങളുടെ പ്രകടനവും മികച്ചതാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :