1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rajasthan Royals Play off Scenario

Rajasthan Royals: ആര്‍സിബിയുടെ ജയം, പണി കിട്ടിയത് സഞ്ജുവിന്റെ രാജസ്ഥാന്; പ്ലേ ഓഫില്‍ എത്താന്‍ ഇനി സാധ്യത കുറവ് !

Rajasthan Royals Play off Scenario
Rajasthan Royals: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയിച്ചതോടെ പണി കിട്ടിയത് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന്. ഹൈദരബാദിനെതിരെ ആര്‍സിബി തോല്‍ക്കുകയായിരുന്നെങ്കില്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താമായിരുന്നു. ആര്‍സിബി ജയിച്ചതോടെ രാജസ്ഥാന്റെ നേരിയ പ്രതീക്ഷകളും അസ്തമിച്ചു. 
 
ഹൈദരബാദിനെതിരെ ആര്‍സിബിയും ഡല്‍ഹിക്കെതിരെ മുംബൈ ഇന്ത്യന്‍സും തോല്‍ക്കുകയും പഞ്ചാബിനെതിരായ മത്സരത്തില്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റോടെ രാജസ്ഥാന്‍ ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ സഞ്ജുവിനും സംഘത്തിനും അവസാന നിമിഷം വരെ പ്രതീക്ഷകള്‍ നിലനിര്‍ത്തമായിരുന്നു. ഇതിപ്പോള്‍ പഞ്ചാബിനെതിരെ ജയിച്ചാലും രാജസ്ഥാന് കാര്യങ്ങള്‍ ഇനി പന്തിയല്ല. 
 
13 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ എത്താന്‍ ഇനിയും സാധ്യതയുണ്ട്, സംഭവിക്കേണ്ടത് ഇങ്ങനെ