അനുബന്ധ വാര്‍ത്തകള്‍
- Chennai Super Kings: ചെന്നൈ പേടിക്കണം, ഗുജറാത്തിനോട് ഇതുവരെ ജയിച്ചിട്ടില്ല; കണക്കുകളെല്ലാം പ്രതികൂലം
- ബാത്ത് ടവല്‍ മാത്രം ധരിച്ച് ഗില്‍; ഇത് കോലി ആരാധകര്‍ക്കുള്ള മറുപടിയോ?
- World Test Championship 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ ഏഴ് മുതല്‍, കോലിക്ക് വേണ്ടി കപ്പടിക്കാന്‍ ഇന്ത്യ
- IPL Play Off 2023: ഇനി കലാശക്കൊട്ട് ! ഐപിഎല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കം, ആദ്യ മത്സരം എപ്പോള്‍?
- ഞങ്ങൾക്കും പടകളുണ്ട്, ചെന്നൈയെ ചെന്നൈയിൽ തന്നെ തോൽപ്പിക്കുക എന്നത് ആവേശകരം: ഗിൽ
കോലി ആര്‍സിബി വിടുന്നത് ആലോചിക്കണം, ഡല്‍ഹിയില്‍ കളിക്കാം; അഭിപ്രായവുമായി പീറ്റേഴ്സണ്, പ്രതികരിച്ച് ആരാധകര്‍
വിരാട് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിടണമെന്ന അഭിപ്രായവുമായി കെവിന് പീറ്റേഴ്സണ്. ഐപിഎല്ലില്‍ വര്‍ഷങ്ങളോളം ആര്‍സിബി ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചെങ്കിലും ഒരു സീസണില്‍ പോലും കിരീടം ചൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് കോലി ആര്‍സിബി വിടുന്ന കാര്യം ആലോചിക്കണമെന്ന് പീറ്റേഴ്സണ് പറഞ്ഞത്.
' വിരാടിന് ക്യാപിറ്റല്‍ സിറ്റിയിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കാനുള്ള സമയമാണ്' പീറ്റേഴ്സണ് ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കപ്പ് ഇല്ലാത്തതിന്റെ പേരില്‍ കോലി ഒരിക്കലും ആര്‍സിബി വിടില്ലെന്നാണ് മിക്ക ആരാധകരും പീറ്റേഴ്സണ് മറുപടി നല്‍കുന്നത്.
ആര്‍സിബി എന്നാല്‍ കോലിയാണ്, കോലി എന്നാല്‍ ആര്‍സിബിയും. വിരാടിന് ഒരിക്കലും ആര്‍സിബി വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകാന്‍ സാധിക്കില്ല. എപ്പോഴെങ്കിലും കോലി ആര്‍സിബി വിടാന്‍ ആഗ്രഹിച്ചാല്‍ ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാനാകും കോലി തീരുമാനിക്കുകയെന്നും ആരാധകര്‍ പറയുന്നു.Time for VIRAT to make the move to the capital city…! #IPL
— Kevin Pietersen (@KP24) May 22, 2023