1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Chennai Super Kings in to Final

Chennai Super Kings: ഗില്ലാട്ടത്തിന് കൂച്ചുവിലങ്ങിട്ട് തല; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ഫൈനലില്‍

Chennai Super Kings in to Final
Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ഫൈനലില്‍. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 20 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ടായി.

രണ്ടാം ക്വാളിഫയറിലെ വിജയികള്‍ ആയിരിക്കും ഫൈനലില്‍ ചെന്നൈയുടെ എതിരാളികള്‍. ഒന്നാം ക്വാളിഫയറില്‍ തോറ്റ ഗുജറാത്തിന് ഫൈനലില്‍ എത്താന്‍ രണ്ടാം ക്വാളിഫയറിലൂടെ ഒരു അവസരം കൂടിയുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികള്‍ ആയിരിക്കും രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിന്റെ എതിരാളികള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
MS Dhoni: കാഞ്ഞ ബുദ്ധി തന്നെ ! പതിരാനയ്ക്ക് 16-ാം ഓവര്‍ എറിയാന്‍ പറ്റില്ലെന്ന് അംപയര്‍മാര്‍, സിംപിളായി കാര്യം നടത്തി ധോണി