1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli likely to Continue in RCB

Virat Kohli: കോലി ആര്‍സിബി വിടില്ല, വിരമിക്കുക ഈ ഫ്രാഞ്ചൈസിയില്‍ തന്നെ

Virat Kohli likely to Continue in RCB
Virat Kohli: വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തുടരും. കിരീടമില്ലാത്തതിന്റെ പേരില്‍ താരം ആര്‍സിബി വിടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചാലും ഐപിഎല്ലില്‍ തുടരാനാണ് താരത്തിന്റെ തീരുമാനം. ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം ആര്‍സിബിയില്‍ തുടരാനാണ് താരത്തിന്റെ തീരുമാനമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 
 
ഇത്തവണയും കിരീടം നേടാന്‍ സാധിക്കാതെ ആര്‍സിബി പ്ലേ ഓഫിന് മുന്‍പ് പുറത്തായത് ആരാധകരെ വലിയ രീതിയില്‍ വിഷമിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് കോലി ആര്‍സിബി വിടണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടത്. ഫ്രാഞ്ചൈസി മാറുന്ന കാര്യം കോലി ആലോചിക്കേണ്ട സമയമായെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ള താരങ്ങളും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അവസാന സമയം വരെ ആര്‍സിബിയില്‍ തുടരാന്‍ കോലി തീരുമാനിച്ചു കഴിഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Chennai Super Kings: ഗില്ലാട്ടത്തിന് കൂച്ചുവിലങ്ങിട്ട് തല; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ഫൈനലില്‍