ശ്രീലങ്കയ്ക്കെതിരായ ടീം പ്രഖ്യാപനം ഇന്ന്, സഞ്ജുവിന് അവസരം കിട്ടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:53 IST)
ശ്രീലങ്കക്കെതിരായ ഏകദിന,പരമ്പരകൾക്കുള്ള സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമാകുമെന്ന് സൂചന. സീനിയർ താരങ്ങളിൽ പലരും ഫോമില്ലാതെ വലയുമ്പോൾ 2024 ടി20 ലോകകപ്പ് കണക്കിലെടുത്ത് ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ പുതിയ യുവനിരയെ ഒരുക്കിയെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ടി20,ഏകദിന പരമ്പരകളിൽ താരത്തിന് ഇടം ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ പ്രതീക്ഷ പ്രകടിപ്പിച്ചു. സഞ്ജു സ്ഥിരതയോടെ അവസരം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജാഫർ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ തിരിച്ചെത്തിയേക്കും. മോശം ഫോമിലുള്ള കെ എൽ രാഹുൽ,റിഷഭ് പന്ത് എന്നിവരെ മാറ്റി നിർത്താൻ ഇടയുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :