അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 മെയ് 2020 (14:56 IST)
ലോക്ക്ഡൗണിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച
ഐപിഎൽ മത്സരങ്ങളുടെ നടത്തിപ്പിന് സാധ്യത നൽകി കേന്ദ്ര സർക്കാർ പ്രഖ്യാപനം.നാലാം ഘട്ട ലോക്ക്ഡൗണില്‍ സ്റ്റേഡിയങ്ങളും സ്പോര്‍ട്സ് കോംപ്ലക്സുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.ഇതാണ് മത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രതീക്ഷ നൽകുന്നത്. അതേ സമയം കാണികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ലോക്ക്ഡൗൺ നിർദേശത്തിൽ പറയുന്നു.
നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐപിഎൽ മത്സരങ്ങൾ കൊവിഡ് കാരണം അനിശ്ചിതകാലത്തേക്ക് മാറ്റിയിരുന്നു.ഐപിഎല്‍ നടക്കാതെ വന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അത് ഭീകരമാണെന്നുമായിരുന്നു
ബിസിസിഐ പ്രസിഡന്റായ ഗാംഗുലി വ്യക്തമാക്കിയത്. അതേസമയം ലീഗ് നടന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെറ്റുമെന്നും ബിസിസിഐ പറയുന്നു.
എന്തായാലും ലോക്ക്ഡൗൺ ഇളവുകളിൽ സ്റ്റേഡിയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ കാണികൾ ഇല്ലാതെ ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടക്കാനാണ് സാധ്യത.