അഭിറാം മനോഹർ|
Last Updated:
ശനി, 16 മെയ് 2020 (20:54 IST)
കാൽ നൂറ്റാണ്ട് നീണ്ടുനിന്ന തന്റെ ക്രിക്കറ്റ് കരിയറിൽ തനിക്ക് രണ്ട് കാര്യങ്ങളിൽ മാത്രമെ ദുഖമുണ്ടായിട്ടുള്ളുവെന്ന്
മാസ്റ്റർ ബ്ലാസ്റ്റർ
സച്ചിൻ ടെൻഡുൽക്കർ.ഒരു സ്പോര്‍ട്സ് വെബ്സൈറ്റിനോട് സംസാരിക്കവെയാണ് സച്ചിന്‍ കരിയിറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
കുട്ടിക്കാലത്ത് തന്റെ ബാറ്റിംഗ് ഹീറോയായിരുന്ന സുനിൽ ഗവാസ്കർക്കൊപ്പം ബാറ്റ് ചെയ്യാനായില്ല എന്നതാണ് അവയിലൊന്നെന്ന് സച്ചിൻ പറയുന്നു. അദ്ദേഹത്തിനൊപ്പം ക്രീസ് പങ്കിടാൻ കഴിഞ്ഞില്ല എന്നത് വലിയ ദുഖമായി അവശേഷിക്കുന്നു,1989ല്‍ സച്ചിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറുന്നതിന് രണ്ട് വര്‍ഷം മുമ്പെ 1987ല്‍ ഗവാസ്കര്‍ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ വിവിയന്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാൻ സാധിച്ചില്ല എന്നതാണ് സച്ചിന്റെ രണ്ടാമത്തെ ദുഖം.കൗണ്ടി ക്രിക്കറ്റില്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ അതിനായില്ല.1991ലാണ് റിച്ചാര്‍ഡ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പക്ഷെ എന്നിട്ടും എനിക്ക് അദ്ദേഹത്തിനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനായില്ല-സച്ചിൻ പറഞ്ഞു.