ലോകകപ്പില്‍ നിന്ന് പുറത്തായിട്ടും 'അടിവാരം' ടീമുകള്‍ ഇത്ര വാശിയോടെ കളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ? ഇതാണ് കാരണം

രേണുക വേണു| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (09:17 IST)

ഏകദിന ലോകകപ്പില്‍ നിന്ന് മൂന്ന് ടീമുകള്‍ സെമി കാണാതെ ഇതിനോടകം പുറത്തായി. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ ടീമുകളാണ് സെമി കാണാതെ പുറത്തായിരിക്കുന്നത്. ഒന്‍പതാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സും ഏറെക്കുറെ പുറത്താകലിന്റെ വക്കിലാണ്. സെമി കാണാതെ പുറത്തായ ടീമുകളും പുറത്താകുമെന്ന് ഉറപ്പിച്ച ടീമുകളും അവസാന മത്സരങ്ങള്‍ വാശിയോടെ കളിക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്. തിങ്കളാഴ്ച നടന്ന ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം അതിനു ഉദാഹരണമാണ്.

ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും അവസാന മത്സരം വരെ ടീമുകള്‍ വാശിയോടെ പോരാട്ടം തുടരാന്‍ കാരണം 2025 ല്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയാണ്. ലോകകപ്പ് ലീഗ് ഘട്ടം കഴിയുമ്പോള്‍ പോയിന്റ് ടേബിളില്‍ ആദ്യ ഏഴ് സ്ഥാനത്തുള്ള ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക. അതുകൊണ്ടാണ് ബംഗ്ലാദേശ്, ശ്രീലങ്ക, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ ലോകകപ്പിലെ അവസാന മത്സരങ്ങളിലും വാശിയോടെ പോരടിക്കുന്നത്.

ബംഗ്ലാദേശാണ് നിലവില്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്ത്. ശ്രീലങ്ക എട്ടാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്‌സും ഇംഗ്ലണ്ടുമാണ് യഥാക്രമം ഒന്‍പതും പത്തും സ്ഥാനങ്ങളില്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :