ന്യൂസിലൻഡിനെതിരെ ത്രസിപ്പിക്കുന്ന ജയം; ബംഗ്ലാദേശ് സെമിഫൈനലിലേക്ക് !

ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

champions trophy 2017, champions trophy, cricket, icc, bangladesh, new zealand, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ന്യൂസിലന്‍ഡ്, ഐസിസി, ചാമ്പ്യൻസ് ട്രോഫി, ക്രിക്കറ്റ്
കാര്‍ഡിഫ്| സജിത്ത്| Last Modified ശനി, 10 ജൂണ്‍ 2017 (10:37 IST)
ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ് സെമി സാധ്യത സജീവമാക്കി. ഓൾറൗണ്ടർ ഷക്കീബ് അൽ ഹസൻ, മഹമ്മദുളള എന്നിവരുടെ സ്വപ്നതുല്യമായ ബാറ്റിംഗ് മികവിൽ ബംഗ്ലാദേശ് ന്യൂസിലാൻഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 266 റണ്‍സ് എന്ന വിജയലക്ഷ്യം 16 പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് ബംഗ്ലാദേശ് മറികടന്നത്. സ്കോര്‍: ന്യൂസിലാന്‍ഡ് - 50 ഓവറില്‍ എട്ടിന് 265 & ബംഗ്ലാദേശ് 48.2 ഓവറില്‍ അഞ്ചിന് 268

മഹമ്മദുള്ള(പുറത്താകാതെ 102), ഷാകിബ് അല്‍ ഹസന്‍(114) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. ഒരവസരത്തില്‍ നാലിന് 33 എന്ന നിലയിലായിരുന്ന
ബംഗ്ലാദേശിനെ ഷാകിബ് അല്‍ ഹസനും മഹമ്മദുള്ളയും ചേര്‍ന്നാണ് വിജയതീരത്തേക്കടുപ്പിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 224 റണ്‍സിന്റെ സഖ്യമാണ് ഉണ്ടാക്കിയത്. ന്യൂസിലാന്‍ഡിനുവേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടിന് 265 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ റോസ് ടെയ്‌ലര്‍(63), കെയ്ന്‍ വില്യംസണ്‍(57) എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി മൊസാദെക് ഹൊസെയ്ന്‍ മൂന്നു വിക്കറ്റും ടസ്കിന്‍ അഹമ്മദ് രണ്ടു വിക്കറ്റും സ്വന്തമാക്കി. നീല്‍ ബ്രൂം, ജെയിംസ് നീഷാം, കോറി ആന്‍ഡേഴ്സണ്‍ എന്നിവരെ അടുത്തടുത്ത് പുറത്താക്കിയാണ് ന്യൂസിലാന്‍ഡിനെ മൊസാദെക് ഹൊസെയ്ന്‍ പ്രതിരോധത്തിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :