100 മീറ്റർ സിക്‌സിന് 8 റൺസ് നൽകാം, 3 ഡോട് ബോളിന് വിക്കറ്റും വേണം: ആകാശ് ചോപ്രയുടെ വായടപ്പിച്ച് ചെഹൽ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2022 (14:39 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്– പഞ്ചാബ് കിങ്സ് മത്സരത്തിൽ ലിയാം ലിവിങ്സ്റ്റൻ 108 മീറ്റർ സിക്സർ പായിച്ചതിന് പിന്നാലെ 100 മീറ്റർ മാർക്ക് പിന്നിടുന്ന സിക്‌സറുകൾക്ക് 6ന് പകരം 8 റൺസ് നൽകണമെന്നാണ് ഇന്ത്യൻ മുൻ താരമായ അഭിപ്രായപ്പെട്ടത്. ബാറ്റ്സ്മാന് ഏറെ ആനൂകൂല്യങ്ങൾ നൽകുന്ന നിലവിലെ ഫോർമാറ്റിൽ ഇനിയും ബാറ്റർമാർക്ക് ഫേവർ നൽകണമെന്ന ആകാശ് ചോപ്രയുടെ അഭിപ്രായത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സ്പിൻ താരമായ യുസ്‌വേന്ദ്ര ചെഹൽ.

ആകാശ് ചോപ്രയുടെ അഭിപ്രായത്തെ ട്രോളികൊണ്ട് നടത്തിയ പരാമർശമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചേട്ടാ അങ്ങനെയെങ്കിൽ 3 ഡോട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ച് ‌തരണമെന്നാണ് ആകാശ് ചോപ്രയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ചെഹൽ കുറിച്ചത്. പിന്നാലെ തന്നെ സുരേഷ് റെയ്‌നയടക്കമുള്ള താരങ്ങളും ആരാധകരും ചെഹലിന്റെ പോസ്റ്റിൽ മറുപടികളുമായെത്തി.

നേരത്തെയും സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് യുസ്‌വേന്ദ്ര ചെഹൽ, ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കെതിരെയും ചെഹൽ ഇത്തരത്തിലുള്ള ട്രോളുകളുമായി രംഗത്തെത്താറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :