10 പന്തിൽ നിന്നും ഞാൻ 5 സിക്‌സ് അടിച്ചു: ധോനിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം വിവരിച്ച് ദീപക് ചഹർ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (15:06 IST)
ഐപിഎല്ലിൽ എംഎസ് ധോനിയുടെയും ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെയും ശ്രദ്ധ എങ്ങനെ പിടിച്ചുപറ്റിയെന്ന് വെളിപ്പെടുത്തി ദീപക് ചഹർ.

2016ലാണ് ചെന്നൈയ്ക്കൊപ്പമുള്ള എന്റെ യാത്ര ആരംഭിക്കുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഞാൻ വല്ലാതെ പ്രയാസപ്പെടുന്ന സമയമായിരുന്നു അത്. എന്നാൽ ട്രയൽസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഹൃഷികേശ് കനിത്‌കർ പുനെ സൂപ്പർ ജയന്റ്സിന്റെ അസിസ്റ്റന്റ് കോച്ചായപ്പോളാണ് ട്രയൽസി വിളിച്ചത്.

ഇവിടെ ഞാൻ കളിച്ച സെലക്ഷൻ മാച്ച് ഫ്ലെമിങ് ശ്രദ്ധിച്ചിരുന്നു. ന്യൂബോൾ എറിയുകയും ഏഴാമത് ബാറ്റ് ചെയ്‌ത് റൺസ് കണ്ടെത്താനും എനിക്ക് സാധിച്ചിരുന്നു. ഇതോടെ ഓൾറൗണ്ടറായി ഫ്ലെമിങ് എന്നെ തിരെഞ്ഞെടുത്തു. സെലക്ട് ചെയ്‌തതിന് ശേഷമുള്ള ഒരു ക്യാമ്പിൽ ധോനി വന്നിരുന്നു.

ആ സമയത്ത് ഞാൻ ക്രീസിൽ ബാറ്റ് ചെയ്യുകയാണ്. മൂന്നാം സ്ഥാനത്ത് ഇറങ്ങി 10 പന്തിൽ നിന്ന് 5 സിക്‌സുകളോടെ 30 റൺസ് ഞാൻ അന്ന് നേടിയിരുന്നു. ഇതോടെ എനിക്ക് സിക്‌സ് അടിക്കാനാവുമെന്നും പന്ത് സ്വിങ് ചെയ്യിക്കാനാകുമെന്നും ധോനി മനസിലാക്കി. ആ സീസണിൽ പരിക്ക് മൂലം എനിക്ക് അധികം കളിക്കാനായില്ല.എന്നാൽ അടുത്ത സീസണിൽ എന്നോട് തയ്യാറായി ഇരിക്കാൻ ധോനി പറഞ്ഞു.

അടുത്ത സീസണിൽ ചെന്നൈ നിന്നെ സ്വന്തമാക്കുമെന്ന് ധോനി പറഞ്ഞു. നീ എല്ലാ മത്സരവും കളിക്കും. ഞങ്ങൾ നിന്നും വിശ്വസിക്കുന്നു. നീ എന്താണോ ചെയ്‌തുകൊണ്ടിരിക്കുന്നത് അത് ചെയ്യുക. ഇതായിരുന്നു ധോനിയുടെ വാക്കുകൾ. ചഹർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :