ന്യൂസിലൻഡ് പരമ്പര: ധോണിയുടെ ഒരു നേട്ടം കൂടി തകരും!! റെക്കോഡ് നേട്ടത്തിൽ കണ്ണുവെച്ച് കോലി

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജനുവരി 2020 (13:12 IST)
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ മല്‍സരം നാളെ ഓക്ക്‌ലാന്‍ഡില്‍ നടക്കാനിരിക്കെ മറ്റൊരു റെക്കോഡ് നേട്ടത്തിന്റെ പടിവാതിൽക്കലാണ് ഇന്ത്യൻ വിരാട് കോലി. ഇന്ത്യൻ മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.

ന്യൂസിലാന്‍ഡില്‍ കോലിയുടെ ആദ്യ ടി20 മത്സരമെന്ന പ്രത്യേകതയും നാളെ നടക്കുന്ന മത്സരത്തിനുണ്ട്. ന്യൂസിലാന്‍ഡിലെ തന്റെ ആദ്യ ടി20 മത്സരം തന്നെ വിജയിച്ചുകൊണ്ട് അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് കോലി. ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്‌റ്റനെന്ന റെക്കോഡാണ് നാളത്തെ മത്സരത്തിൽ കോലിയെ കാത്തിരിക്കുന്നത്.

1,112 റണ്‍സുമായാണ് ധോണിയാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഈ റെക്കോഡ് തിരുത്തുവാൻ കോലിക്ക് 81 റൺസ് കൂടിയാണ് വേണ്ടത്. നിലവിൽ ക്യാപ്‌റ്റനെന്ന നിലയിൽ 32 ഇന്നിഗ്സുകളിൽ നിന്നും 46.90 ശരാശരിയിൽ 1032 റൺസാണ് കോലിയുടെ പേരിലുള്ളത്. 143.73 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും കോലിയുടെ പേരിലുണ്ട്. 32 ഇന്നിങ്‌സുകളിലാണ് കോലിയുടെ ഈ നേട്ടമെങ്കിൽ 62 ഇന്നിഗ്സുകളിലാണ് ധോണിയുടെ നേട്ടം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :