കോലിയെ തള്ളി ഗവാസ്കർ, പന്തിനെ തന്നെ കീപ്പറാക്കണമെന്ന് ആവശ്യം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 21 ജനുവരി 2020 (16:30 IST)
ഓസീസ് പര്യടനത്തിന് ശേഷം വരുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മൂന്നാം ഏകദിനത്തിലെ ടീമിന്റെ മികച്ച പ്രകടനത്തെ തുടർന്ന് വിക്കറ്റിന്റെ പിന്നിൽ തന്നെ തുടരുമെന്ന സൂചനയാണ് ഇന്ത്യൻ നായകൻ വിരാട് കോലി നൽകിയത്. എന്നാൽ രാഹുലിനെ കീപ്പറായി നിലനിർത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരമായ സുനിൽ ഗവാസ്കർ. റിഷഭ് പന്തിനെ തന്നെ വിക്കറ്റ് കാക്കുവാനായി ഏൽപ്പിക്കണമെന്നാണ് ഗവാസ്കറിന്റെ ആവശ്യം.

'പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പമാണ് ഞാന്‍. ടീമിനായി ആറാം നമ്പറില്‍ ഇറങ്ങുകയാണെങ്കിൽ പന്തിന് ഫിനിഷറുടെ റോൾ കൃത്യമായി തന്നെ നിറവേറ്റാൻ സാധിക്കും.ഫോമിലുള്ള ശിഖര്‍ ധവാന്‍ മാത്രമാണ് നിലവില്‍ ടീമിലുള്ള ഇടംകയ്യൻ ബാറ്റ്സ്മാൻ. പന്ത് ഒരു ഇടംകയ്യൻ ബാറ്റ്സ്മാനാണ്.രണ്ട് ഇടംകൈയന്‍മാര്‍ കളിക്കുന്നത് ടീമിന് ഗുണം ചെയ്യും. അതിനാലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായി പന്തിനെ തന്നെ പരിഗണിക്കണമെന്ന് പറയുന്നത്' ഗവാസ്കർ വ്യക്തമാക്കി.

എന്നാൽ കഴിഞ്ഞ മത്സരത്തിലെ ടീമിന്റെ പ്രകടനത്തോടെ രാഹുൽ തന്നെ കീപ്റ്രായി തുടരുവാനാണ് സാധ്യത. ടീം സന്തുലിതമാണ്, രാഹുല്‍ കീപ്പ് ചെയ്യുന്നത് ടീമിന് ഗുണകരമാണ് ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യം നിലവിൽ ടീമിലില്ലെന്നുമാണ് കഴിഞ്ഞ ദിവസം കോലി ബാംഗളൂരുവിൽ വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :