ന്യൂസിലൻഡിൽ ടി20 പരമ്പര ഇന്ത്യ നേടുമോ, കണക്കുകൾ പറയുന്നത് ഇങ്ങനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജനുവരി 2020 (12:47 IST)
ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ലോകകപ്പിനുള്ള തയ്യാറെടുപ്പെന്ന രീതിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പര ഇന്ത്യക്ക് വളരെയധികം നിർണായകമാണ്. ഇന്ത്യയുടെ നിലവിലെ മികച്ച ഫോം വെച്ച് പരിഗണിക്കുമ്പോൾ ടി20 പരമ്പര ഇന്ത്യ അനായാസം നേടുമെന്ന് ആരാധകർ കരുതുമ്പോഴും കണക്കുകൾ ഇന്ത്യക്ക് അത്ര അനുകൂലമല്ല. കുട്ടി ക്രിക്കറ്റില്‍ കിവീസിനെതിരേയുള്ള ഇന്ത്യയുടെ മുന്‍ റെക്കോർഡുകൾ മോശമാണെന്നതാണ് ഇതിന് കാരണം.

ന്യൂസിലൻഡിനെതിരെ കുട്ടിക്രിക്കറ്റിൽ വളരെ ദയനീയമായ റെക്കോഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ 11 ടി20 മത്സരങ്ങളിൽ ഇന്ത്യ ന്യൂസിലൻഡിനോട് ഏറ്റുമുട്ടിയപ്പോൾ വെറും മൂന്നെണ്ണത്തിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചത്. 27.27 എന്ന മോശം വിജയ ശരാശരിയാണ് ന്യൂസിലാന്‍ഡിനെതിരേ ടി0യില്‍ ഇന്ത്യക്കുള്ളത്. ചുരുങ്ങിത് അഞ്ചു ടി20കളെങ്കിലും കളിച്ചിട്ടുള്ള ടീമിനെതിരേ ഇന്ത്യയുടെ ഏറ്റവും മോശം റെക്കോര്‍ഡാണിത്. മറ്റെല്ലാ ടീമിനെതിരെയും ഇന്ത്യയുടെ വിജയശരാശരി 50ന് മുകളിലാണ്.

ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിൽ അഞ്ചു ടി20 മത്സരങ്ങളാണ് ഇന്ത്യിതുവരെ കളിച്ചിട്ടുള്ളത്. ഇവയിൽ ഒരെണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ ശേഷിച്ച നാലു മത്സരങ്ങളിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങി. ടി20യിൽ ന്യൂസിലൻഡിൽ 20 മാത്രമാണ് ഇന്ത്യയുടെ വിജയശരാശരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :