ഒരു രാജ്യം ഒന്നടങ്കം ആവശ്യപ്പെടുകയാണ്, അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് കളിക്കാമോ? സ്റ്റോക്സിനോട് മൈക്കൽ വോൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (21:21 IST)
2022ലെ ലോകകപ്പ് ഫൈനലിലെ നിർണായക പ്രകടനത്തോടെ വീണ്ടും ഇംഗ്ലണ്ടിൻ്റെ ഹീറോയായി മാറിയിരിക്കുകയാണ് സൂപ്പർ ഓൾറൗണ്ടറായ ബെൻ സ്റ്റോക്സ്. 2019ലെ ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് വിജയത്തിലും നിർണായകമായത് ബെൻ സ്റ്റോക്സിൻ്റെ പ്രകടനമായിരുന്നു. എന്നാൽ ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ച താരത്തിൻ്റെ സേവനം അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ സ്റ്റോക്സ് മടങ്ങിയെത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ നായകനായ മൈക്കൽ വോൺ.

അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് കളിക്കാമോ ബെൻ സ്റ്റോക്സ്, ഒരു രാജ്യത്തിന് വേണ്ടി ആവശ്യപ്പെടുകയാണ് എന്നാണ് മൈക്കൽ വോണിൻ്റെ ട്വീറ്റ്. ഈ വർഷം ജൂലൈയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ആദ്യ ഏകദിനത്തോടെയാണ് സ്റ്റോക്സ് ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ചത്. 105 ഏകദിനങ്ങളിൽ നിന്ന് 2924 റൺസും 74 വിക്കറ്റുമാണ് താരത്തിനുള്ളത്. ഇംഗ്ലണ്ട് കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് നേടിയപ്പോൾ കളിയിലെ താരമായത് ബെൻ സ്റ്റോക്സ് ആയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :