പഴകിയാൽ തുരുമ്പെടുക്കുന്ന വാളല്ല, പ്രായം കൂടുമ്പോൾ വീര്യമേറുന്ന വൈൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (20:01 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി നിലവിൽ കണക്കാക്കപ്പെടുന്ന താരം ജസ്പ്രീത് ബുമ്രയാണെങ്കിലും കുട്ടി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത പേസറാണ് ഭുവനേശ്വർ കുമാർ. സ്വിങ് ബൗളിങ്ങിലൂടെ ബാറ്സ്മാന്മാരെ കുഴക്കി റണ്ണൊഴുക്ക് നിയന്ത്രിക്കുന്ന ഭുവി പലപ്പോഴും എതിർനിരയിൽ അപകടം വിതയ്ക്കാറുമുണ്ട്. കുട്ടി ക്രിക്കറ്റിൽ റൺസ് ഒഴുകുന്നത് നിയന്ത്രിക്കാനുള്ള കഴിവാണ് താരത്തെ വേറിട്ട് നിർത്തുന്നത്.

ഇടക്കാലത്തെപ്പോഴോ ഭുവനേശ്വറിന്റെ പന്തുകൾക്ക് മൂർച്ച നഷ്ടപ്പെട്ടതായി തോന്നിപ്പിച്ചുവെങ്കിലും കൂടുതൽ കരുത്തനായി ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം.ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ ബൗളിങിൽ വേറിട്ട് നിന്നത് ഭുവി മാത്രമായിരുന്നു. തന്റെ സ്വതസിദ്ധമായ സ്വിങ് ബൗളിങ്ങിലൂടെ ദക്ഷിണാഫ്രിക്കയെ വലിഞ്ഞുകേട്ടിയ ഭുവി നാല് ഓവറിൽ
വെറും 13 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ്‌ സ്വന്തമാക്കിയത്. ഇതിൽ 3 വിക്കറ്റുകളും ബൗൾഡ് ആയിരുന്നു.

ഒക്ടോബർ- നവംബർ മാസത്തിൽ ലോകകപ്പ് മത്സരങ്ങൾ നടക്കാനിരിക്കെ ഇന്ത്യൻ ടി20 ടീമിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഭുവി. റൺസ് വിട്ടുകൊടുക്കുന്നതിൽ പുലർത്തുന്ന സ്ഥിരതയ്‌ക്കൊപ്പം പഴയത് പോലെ വിക്കറ്റ് വീഴ്ത്തുന്നതിലും അപകടകാരിയാകുമ്പോൾ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾക്ക് തന്നെ നിറം പകരാൻ ഭുവനേശ്വർ കുമാറിന് കഴിയുമെന്ന് ഉറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Karun Nair: ഏതെങ്കിലും ബൗളര്‍മാരെ അടിച്ച് ആളായതല്ല, പണി ...

Karun Nair: ഏതെങ്കിലും ബൗളര്‍മാരെ അടിച്ച് ആളായതല്ല, പണി കൊടുത്തത് സാക്ഷാല്‍ ബുംറയ്ക്ക് തന്നെ; കരുണ്‍ ദി ബ്യൂട്ടി
Karun Nair: ജസ്പ്രിത് ബുംറയുടെ രണ്ടാമത്തെ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 ...

Delhi Capitals: പടിക്കല്‍ കലമുടച്ച് ഡല്‍ഹി; തുടര്‍ച്ചയായി ...

Delhi Capitals: പടിക്കല്‍ കലമുടച്ച് ഡല്‍ഹി; തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ട്
15.3 ഓവറില്‍ 160-6 എന്ന നിലയിലായിരുന്നു ഡല്‍ഹി. 27 പന്തില്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ...

Travis Head vs Glenn Maxwell: 'സൗഹൃദമൊക്കെ അങ്ങ് ...

Travis Head vs Glenn Maxwell: 'സൗഹൃദമൊക്കെ അങ്ങ് ഓസ്‌ട്രേലിയയില്‍'; പോരടിച്ച് മാക്‌സ്വെല്ലും ഹെഡും (വീഡിയോ)
എന്നാല്‍ മത്സരശേഷം താരങ്ങള്‍ പരസ്പരം കൈ കൊടുത്തു

Abhishek Sharma: 'ഇതും പോക്കറ്റിലിട്ടാണ് നടന്നിരുന്നത്'; ...

Abhishek Sharma: 'ഇതും പോക്കറ്റിലിട്ടാണ് നടന്നിരുന്നത്'; അഭിഷേകിന്റെ സെഞ്ചുറി സെലിബ്രേഷനു കാരണം
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ...

Glenn Phillips: ഗുജറാത്തിനു തിരിച്ചടി, ഗ്ലെന്‍ ഫിലിപ്‌സ് ...

Glenn Phillips: ഗുജറാത്തിനു തിരിച്ചടി, ഗ്ലെന്‍ ഫിലിപ്‌സ് നാട്ടിലേക്ക് മടങ്ങി
പരുക്കിനെ തുടര്‍ന്നാണ് ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്