ഉമ്രാൻ മാലിക്കിന് അരങ്ങേറാൻ അവസരമൊരുക്കണം, കാരണം വിശദമാക്കി ഇർഫാൻ പത്താൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (18:23 IST)
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിൽ അവസരം ലഭിച്ചതോടെ സൗത്താഫ്രിക്കക്കെതിരായ ടി20 സീരീസിൽ ഉമ്രാൻ മാലിക് തൻ്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതിയിരുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ സീരീസിൽ പക്ഷേ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ ഈ വർഷം ഓസ്ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പിന് മുൻപെങ്കിലും യുവതാരത്തിന് അവസരം നൽകണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഉമ്രാൻ ഇതുവരെ ദേശീയ ടീമിൽ അരങ്ങേറിയിട്ടില്ല. അരങ്ങേറുമ്പോൾ എങ്ങനെ പ്രകടനം നടത്തുമെന്ന് നമുക്ക് നോക്കാം. മികച്ച പ്രകടനം നടത്താനായില്ലെങ്കിലും അവനെ മാറ്റി നിർത്തരുത്. 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന ബൗളർ നമുക്ക് ഉണ്ടായിട്ടില്ല. ഇപ്പോൾ നമുക്ക് ഉമ്രാനെ ലഭിച്ചിരിക്കുന്ന. ദീർഘകാലത്തെ പദ്ധതികൾ മനസിൽ കണ്ട് അവനെ ഒരുക്കണം. ഇർഫാൻ പത്താൻ പറഞ്ഞു.

റോ പേസിലാണ് ഉമ്രാൻ പന്തെറിയുന്നത്. വേഗത്തിൽ എറിയാൻ ആരെയും പഠിപ്പിക്കാനാവില്ല. ഏത് കോച്ചിനും ഒരു താരത്തെ മെച്ചപ്പെടുത്തുവാനെ കഴിയു. അദ്ദേഹത്തിൽ വിശ്വസിക്കുക. അരങ്ങേറ്റത്തിൽ അവസരം നൽകുക. കാരണം ഇങ്ങനെയൊരു ബൗളറെ എപ്പോഴും ലഭിക്കില്ല. ഇർഫാൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :