രേണുക വേണു|
Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (09:21 IST)
നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ മുഹമ്മദ് ഷമിക്ക് ഇന്ത്യയുടെ ഭാവി പദ്ധതികളില്‍ ഇടമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഷമി ഇടം നേടില്ലെന്നാണ് നെഹ്‌റയുടെ പ്രവചനം. എന്നാല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഷമി കളിക്കുമെന്നും നെഹ്‌റ പറഞ്ഞു.
ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് പദ്ധതികളില്‍ മുഹമ്മദ് ഷമി ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഷമിയുടെ പ്രാപ്തി എന്തെന്ന് നമുക്ക് അറിയാവുന്നതാണ്. അതിനാല്‍ മാനേജ്‌മെന്റിന് താല്‍പര്യം ഉണ്ടെങ്കില്‍ മാത്രമാവും ഷമി ലോകകപ്പ് ടീമില്‍ എത്തുകയെന്നും നെഹ്‌റ പറഞ്ഞു.
ടെസ്റ്റില്‍ ഷമി കളി തുടരും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിക്കുന്നതെങ്കിലും ഉറപ്പായും അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഷമിയെ ഇന്ത്യ പരിഗണിക്കുമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.