മാർച്ചിലെ മികച്ച ക്രിക്കറ്റ് താരം ആര്? ഐസിസി പട്ടികയിൽ ഭുവനേശ്വർ കുമാറും

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (20:11 IST)
മാർച്ച് മാസത്തിലെ ഐസിസിയുടെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരം ഇടം പിടിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന,ടി20 മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളാണ് ഭുവനേശ്വറിന് തുണയായത്.

ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റ് വീഴ്‌ത്തിയ ഭുവി ടി20 പരമ്പരയിൽ മറ്റ് ബൗളർമാർ റൺസ് വഴങ്ങുമ്പോഴും മികച്ച രീതിയിൽ പന്തെറിഞ്ഞു. പരിക്ക് കാരണം മാസങ്ങളായി പുറത്തിരുന്ന ഭുവനേശ്വറിന്റെ മടങ്ങിവരവിലെ ആദ്യ പരമ്പര കൂടിയായിരുന്നു ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :