ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ അവനാണ്, പ്രശംസയുമായി ബെൻ സ്റ്റോക്സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (22:10 IST)
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനെ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് ഇംഗ്ലണ്ട് ടീം നായകൻ ബെൻ സ്റ്റോക്സ്. പ്രമുഖ ഇംഗ്ളീഷ് മാധ്യമമായ മിററിനോട് സംസാരിക്കുകയായിരുന്നു ബെൻ സ്റ്റോക്സ്.

ഇംഗ്ലണ്ടും ന്യുസിലാൻഡും തമ്മിൽ നടന്ന ലോർഡ്‌സ് ടെസ്റ്റിൽ ഫോക്സ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ബെൻ ഫോക്സ്. ഇത് എന്റെ മാത്രം അഭിപ്രായമല്ല മറ്റ് പലരും സമാനമായ അഭിപ്രായമുള്ളവരാണ്. ഇംഗ്ലണ്ടിനായി ഏഴാം സ്ഥാനത്താണ് അദ്ദേഹം കളിക്കുന്നത്. സറേയ്ക്ക് വേണ്ടി മറ്റൊരു റോളിലാണ് അവൻ കളിക്കുന്നത്. ഏത് റോളിലും മികച്ച രീതിയിൽ കളിക്കാൻ അവനാകും. സ്റ്റോക്സ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :