അനുബന്ധ വാര്‍ത്തകള്‍
- ധോണിയുടെ റോൾ ഇനി കാർത്തിക് ഏറ്റെടുക്കണം, ഇത് സുവർണാവസരം: രവി ശാസ്ത്രി
- 20 ഓവറും കളിച്ച് നേടുന്നത് 60 റൺസാണെങ്കിൽ കാര്യമില്ല, കെ എൽ രാഹുൽ ടീമിനെ വഞ്ചിക്കുന്നു: രൂക്ഷവിമർശനവുമായി കപിൽദേവ്
- സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഒരേ ഒരു താരം, 10,000 റൺസ് ക്ലബിൽ കടന്ന് ജോ റൂട്ട്
- കിവികളുടെ അടിവേരിളക്കി ജോ റൂട്ട്, 10,000 ടെസ്റ്റ് റൺ നേട്ടം സ്വന്തമാക്കിയത് സെഞ്ചുറിയോടെ
- എസ്റ്റോണിയയെ ഒറ്റയ്ക്ക് തകർത്ത് മെസ്സി, ഒറ്റ മത്സരത്തിൽ നേടിയത് 5 ഗോളുകൾ
ഇൻസ്റ്റാഗ്രാമിൽ കോലിക്ക് 20 കോടി ഫോളോവേഴ്സ്, മുന്നിലുള്ളത് ക്രിസ്റ്റിയാനോയും മെസ്സിയും മാത്രം
കളിക്കളത്തിൽ നിലവിൽ മോശം ഫോമിലാണെങ്കിലും ഇൻസ്റ്റാഗ്രാമിൽ പുതിയ നാഴികക്കല്ല് തീർത്തിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ഇൻസ്റ്റാഗ്രാമിൽ 20 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോലി.
ഇൻസ്റ്റാഗ്രാമിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കോലി. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരവും കോലി തന്നെ. അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള കായികതാരങ്ങളിൽ മൂന്നാമനാണ് കോലി.
450 മില്യൺ ഫോളോവേഴ്സുള്ള ക്രിസ്റ്റിയാനോ റൊണാൾഡോയും 333 മില്യൺ ഫോളോവേഴ്സുള്ള ലയണൽ മെസ്സിയും മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ഏഷ്യയിൽ 20 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും കോലിയാണ്.