വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം രോഹിത് ശര്‍മയെ പുറത്താക്കും; രണ്ടും കല്‍പ്പിച്ച് ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ പിന്നെ ഈ വര്‍ഷം അവസാനമാണ് ഇന്ത്യക്ക് ടെസ്റ്റ് മത്സരം ഉള്ളത്

രേണുക വേണു| Last Modified ബുധന്‍, 14 ജൂണ്‍ 2023 (10:32 IST)

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റതിനു പിന്നാലെ രോഹിത് ശര്‍മയെ ടെസ്റ്റ് നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ബിസിസിഐ ആലോചിക്കുന്നു. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആകുമ്പോഴേക്കും പുതിയ നായകന്റെ കീഴില്‍ ഒരു യുവ ടെസ്റ്റ് ടീം സജ്ജമായിരിക്കണമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 36 കാരനായ രോഹിത് ഇന്ത്യക്ക് വേണ്ടി ഇനി അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കില്ല.

വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ശേഷം രോഹിത് ശര്‍മയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 12 മുതലാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇ്ത്യ കളിക്കുക. ഈ മത്സരങ്ങളില്‍ ബാറ്റര്‍ എന്ന നിലയില്‍ രോഹിത് പരാജയപ്പെട്ടാല്‍ അത് താരത്തിന്റെ ടെസ്റ്റ് നായകസ്ഥാനത്തിനും തിരിച്ചടിയാകും.

വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ പിന്നെ ഈ വര്‍ഷം അവസാനമാണ് ഇന്ത്യക്ക് ടെസ്റ്റ് മത്സരം ഉള്ളത്. ഡിസംബറിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ഇതിനു മുന്‍പായി ടെസ്റ്റ് ടീമില്‍ അടിമുടി മാറ്റം കൊണ്ടുവരാനാണ് ബിസിസഐ ആലോചിക്കുന്നത്. ബിസിസിഐ നേതൃത്വവും സെലക്ടര്‍മാരും രോഹിത്തുമായി ചര്‍ച്ച നടത്തും. ടെസ്റ്റ് നായകസ്ഥാനം ഒഴിയാന്‍ രോഹിത്തും തയ്യാറാണെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :