ഫൈനലിൽ തോറ്റല്ലോ, ഇനി പോയി വിൻഡീസിനെ പഞ്ഞിക്കിടു, ഇന്ത്യയെ കടന്നാക്രമിച്ച് ഗവാസ്കർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (19:47 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദയനീയമായി പരാജയപ്പെട്ടതിനെ പിന്നാലെ ഇന്ത്യന്‍ ടീമിനെ കടന്നാക്രമിച്ച് ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. നിലവില്‍ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ കുഞ്ഞന്മാരായ വിന്‍ഡീസിനെ 30 നും 20നും പരാജയപ്പെടുത്തി ആഘോഷിക്കു എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

ഓവലില്‍ നടന്ന ലോക ടെസ്റ്റ് ഫൈനലിലും പരാജയമായതോടെ ഐസിസി കിരീടമില്ലാത്ത 10 വര്‍ഷങ്ങളാണ് കടന്നുപോയത്. ഇതോടെയാണ് ടീമിനെതിരെ ഗവാസ്‌കര്‍ വിമര്‍ശനം കടുപ്പിച്ചത്. ഫൈനലില്‍ ടീം മാനേജ്‌മെന്റിലും മറ്റെല്ലാ ഘടകങ്ങളിലും ഇന്ത്യ പരാജയമായിരുന്നുവെന്നും അത് മറച്ചുപിടിക്കാന്‍ കുഞ്ഞന്‍ ടീമായ വിന്‍ഡീസിനെതിരെ കിരീടം നേടി വരു എന്നും ഗവാസ്‌കര്‍ പരിഹസിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :