സച്ചിന്റെ പേരില്‍ ബിസിസിഐ പരമ്പര തുടങ്ങാന്‍ ആലോചിക്കുന്നു

Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (13:04 IST)
ബാറ്റിംഗിലെ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബി സിസിഐ ആലോചിക്കുന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരില്‍ തുടങ്ങുന്നത് വെറുമൊരു ആയിരിക്കില്ലെന്നും പരമ്പര സച്ചിന് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരവാകുമെന്നും ഇതെന്നും ബി സിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ അറിയിച്ചു.

പരമ്പര സംബന്ധിച്ചുള്ള അന്തിമ തീരുമാനം സെപ്തംബര്‍ 26 ന് ചേരുന്ന യോഗത്തിലെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്മാരായ
സുനില്‍ ഗാവസ്കര്‍ മന്‍സൂര്‍ അലിഖാന്‍ പട്ടോഡി എന്നിവരുടെ പേരിലാണ് പരമ്പരകളുള്ളത്. ഗവാസ്കറുടെ പേര് നല്‍കിയിരിക്കുന്നത് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കാണ്
പട്ടോഡിയുടെ പേരിട്ടിരിക്കുന്നത് ഇന്ത്യ-ഇംഗണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ്





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :