ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 29 ഓഗസ്റ്റ് 2014 (13:22 IST)
ഐപിഎല്‍ ഒത്തുകളി അന്വേഷിക്കുന്ന മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. കമ്മിറ്റി രണ്ടു മാസത്തെ സമയം കൂടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ചോദിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.
ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസനടക്കം ഐപിഎല്‍ ഒത്തുകളിയില്‍ ബന്ധമുളളതായി മുഗ്ദല്‍ കമ്മിറ്റി കണ്ടെത്തിയ 13 പേര്‍ക്കെതിരെയാണ് അന്വേഷണം. ആരോപണ വിധേയര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി ഈ മാസം റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് എകെ പട്നായിക് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
എന്‍ ശ്രീനിവാസനും 12 കളിക്കാര്‍ക്കുമെതിരെ മുദ്ഗല്‍ കമ്മിറ്റി നേരത്തെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് നിര്‍ദേശിച്ച കോടതി, ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്‍ ശ്രീനിവാസനെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.