അഭിറാം മനോഹർ|
Last Updated:
ബുധന്‍, 1 ഏപ്രില്‍ 2020 (16:16 IST)
കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള കായികമത്സരങ്ങൾ നിർത്തിവെക്കുകയോ,റദ്ദാക്കുകയോ ചെയ്‌തിരിക്കുന്ന സമയമാണിത്. ഇന്ത്യയിലും സമാനമായി
ഐപിഎൽ മത്സരങ്ങൾ ഇത്തരത്തിൽ മാറ്റിവെച്ചിരുന്നു. എന്നാൽ മാർച്ച് 29ന് ആരംഭിക്കേൺറ്റിയിരുന്ന ഐപിഎൽ മത്സരങ്ങൾ ഈ വർഷം തന്നെ നടത്തിയേക്കുമെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.ടൂര്‍ണമെന്റ് ആഗസ്റ്റ്- സെപ്റ്റംബറിലേക്ക് മാറ്റാനാണ്
ബിസിസിഐ ആലോചിക്കുന്നത്.
ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നത് കടുത്ത സാമ്പത്തികനഷ്ടമാണ് ബിസിസിഐയ്‌ക്ക് ഉണ്ടാക്കുക. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ്- സെപ്‌റ്റംബർ മാസങ്ങളിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ ആ കാലയളവിലെ ഏഷ്യാ കപ്പ് മത്സരങ്ങൾ നീട്ടിവെക്കേൺറ്റി വരും. ഏഷ്യ കപ്പ് നീട്ടിവെക്കാന്‍ ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സംസാരമുണ്ട്.
ഇനി അങ്ങനെ ഐപിഎൽ മത്സരങ്ങൾ നടന്നാൽ ഏഷ്യ കപ്പിന് പുറമെ മറ്റ് ചില ക്രിക്കറ്റ് പരമ്പരകളും നീക്കിവെക്കേണ്ടതായോ,ഉപേക്ഷിക്കേണ്ടതായോ വന്നേക്കും.