ധോനി മാത്രം സന്ദേശമയച്ചു: കോലിയുടെ വെളിപ്പെടുത്തലിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ബിസിസിഐ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (17:35 IST)
ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തനിക്ക് മുൻ നായകൻ എം എസ് ധോനി മാത്രമാണ് സന്ദേശമയച്ചതെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി ബിസിസിഐ. വിരാട് കോലിക്ക് ടീം അംഗങ്ങളുടെയും ബിസിസിഐയുടെയും അടക്കം എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും താരത്തിൻ്റെ പ്രസ്ഥാവന ശരിയല്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥാൻ ഇൻസൈഡ് സ്പോർട്സിനോട് പറഞ്ഞു.

കോലിക്ക് പഴയ ഊര്‍ജ്ജത്തോടെ തിരിച്ചെത്താന്‍ ഇടക്കിടെ ആവശ്യമായ വിശ്രമം നല്‍കിയിരുന്നു. ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ബിസിസിഐ ഉള്‍പ്പെടെ എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസ അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എന്താണ് കോലി പറയുന്നത് എന്ന് എനിക്കറിയില്ല. ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

കോലിയോട് ബിസിസിഐയിലെ ആർക്കും തന്നെ വിരോധമില്ല. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലെയും പ്രധാന കളിക്കാരനാണ് കോലി. ശരിയായ സമയത്ത് തന്നെ കോലി ഫോമിലേക്ക് മടങ്ങിയെത്തിയെന്നും മികച്ച ഫോം തുടരാൻ കോലിക്ക് എല്ലാ ആശംസകളും നൽകുന്നുവെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :