അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (17:22 IST)
തങ്ങളുടെ ടീമിൻ്റെ മോശം പ്രകടനം ഉണ്ടാകുമ്പോൾ അവരെ കുറ്റപ്പെടുത്തുന്ന ഇന്ത്യൻ ആരാധകരുടെ രീതി ശരിയല്ലെന്ന്
പാകിസ്ഥാൻ മുൻ താരം ഷൊയേബ് അക്തർ. തോൽവിയിലും വിജയത്തിലും ആരാധകർ ടീമിനൊപ്പം നിൽക്കണമെന്ന് അക്തർ പറഞ്ഞു. ഇഫ്തിഖറിനെ അയയ്ക്കുന്നതിന് പകരം മുഹമ്മദ് നവാസിനെ അയച്ച ബാബർ അസമിൻ്റെ നീക്കം നല്ലതായിരുന്നു.
തോൽവിയിൽ ഇന്ത്യൻ ആരാധകർ ക്ഷമ കാണിക്കണം. പകരം ബഹളം വെയ്ക്കുക മാാത്രമാണ് അവർ ചെയ്യുന്നത്. പാകിസ്ഥാാനിയെന്ന നിലയിൽ
ഇന്ത്യ ഫൈനൽ കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ടൂർണമെൻ്റിൽ മൂന്ന് തവണ ഏറ്റുമുട്ടുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ഫൈനൽ കളിക്കും. അക്തർ പറഞ്ഞു.