പെണ്ണുപിടിയന്മാർക്ക് രാജ്യത്തിൻ്റെ അന്തസ്സ് കാക്കാനാകില്ല: ഇന്ത്യൻ താരത്തെ വിമർശിച്ച് മുൻ ഭാര്യ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (14:26 IST)
ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ ഫസിൻ ജഹാൻ വീണ്ടും രംഗത്ത്. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ലീഗ് റൗണ്ട് മത്സരത്തിൽ വിജയം നേടിയതിന് പിന്നാലെയായിരുന്നു പേസ് ബൗളർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയായ ഹസിൻ ജഹാൻ വിവാദപോസ്റ്റുമായി രംഗത്തെത്തിയത്.

കളിയിൽ പാകിസ്ഥാനെതിരെ വിജയറൺ കുറിച്ച ശേഷം ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ ബാറ്റുയർത്തി ആഹ്ളാദം പ്രകടിപ്പിക്കുന്ന ചിത്രത്തോടൊപ്പമാണ് കുറിപ്പുള്ളത്. മുഹമ്മദ് ഷമിയെ ലക്ഷ്യമിട്ടാണ് ജഹാൻ്റെ ട്വീറ്റ് എന്നാണ് വ്യക്തമാകുന്നത്. 2014 ജൂണിൽ വിവാഹിതരായ ഷമിയും ഹസിനും 2019ലാണ് ബന്ധം വേർപെടുത്തിയത്. ഗാർഹിക പീഡനമുൾപ്പടെ നിരവധി ആരോപണങ്ങളാണ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഉയർത്തിയത്. ഷമിയുമായുള്ള ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :