രാജ്യത്തെ പ്രതിനിധീകരിച്ച് 35 പേരോളം കളിക്കാനിറങ്ങുമ്പോള്‍ സഞ്ജു പുറത്ത്, കൗണ്ടി കളിക്കാനും അനുവാദമില്ല, ബിസിസിഐ സഞ്ജുവിന്റെ കരിയര്‍ കശാപ്പ് ചെയ്യുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (17:39 IST)
ഏഷ്യാകപ്പ്,ലോകകപ്പ് ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഏകദിനത്തില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയും കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനവും നടത്തിയിട്ടും ഏഷ്യന്‍ ഗെയിംസിനുള്ള ഇലവനില്‍ പോലും സഞ്ജുവിന് ഇടം ലഭിച്ചിട്ടില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

ഏഷ്യന്‍ ഗെയിംസ് ടീമില്‍ നേരത്തെ തന്നെ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ലോകകപ്പിലും ബാക്കപ്പ് താരമായി സഞ്ജുവിനെ പരിഗണിക്കുന്നു എന്നാണ് ഇതിലൂടെ ആരാധകരും കരുതിയിരുന്നത്. എന്നാല്‍ പതിനഞ്ചംഗ ടീമിലും റിസര്‍വ് താരമായും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി കളിക്കാനുള്ള അവസരവും താരത്തിന് നഷ്ടമായിരുന്നു. അതേസമയം ഏഷ്യാകപ്പ് ടീമില്‍ ബാക്കപ്പ് താരമായതിനാല്‍ കൗണ്ടി ക്ലബില്‍ കളിക്കാനുള്ള അവസരവും ഇതിനിടെ സഞ്ജുവിന് നഷ്ടമായി.

ഏഷ്യാകപ്പില്‍ റിസര്‍വ് താരമായി ടീമിലുണ്ടായിരുന്ന സഞ്ജുവിന് ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും കളിക്കാനായില്ലെന്ന് മാത്രമല്ല കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയതോടെ ബിസിസിഐ താരത്തെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ഈ സമയം കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുള്ള അവസരവും ബിസിസിഐ ഇല്ലാതെയാക്കി. ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്നും കൗണ്ടി ടീമില്‍ നിന്നുമെല്ലാം സഞ്ജു പുറത്താണ്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലെങ്കിലും കളിക്കാന്‍ സഞ്ജു യോഗ്യനാണെന്നും ബിസിസിഐ താരത്തോട് ചെയ്യുന്നത് അനീതിയാണെന്നുമാണ് സഞ്ജുവിനെ സ്‌നേഹിക്കുന്ന ആരാധകര്‍ വ്യക്തമാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :