എല്ലാവർക്കും അവസരം ലഭിക്കണമെന്നില്ല, പരമ്പര നേടുക എന്നത് പ്രധാനം: ദ്രാവിഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (19:03 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇംഗ്ലണ്ടുമായി അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ടീം. ഈ സമയത്ത് തന്നെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ മറ്റൊരു ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സീനിയർ താരം നയിക്കുന്ന ഈ ടീമിന്റെ കോച്ചായി എത്തുന്നതാവട്ടെ ഇന്ത്യയുടെ ഇതിഹാസ ബാറ്റിങ് താരം രാഹുൽ ദ്രാവിഡും. ഇപ്പോഴിതാ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.

ട്വന്‍റി20 ലോകകപ്പ് ടീമിൽ അവസരം കിട്ടാൻ കൊതിക്കുന്ന താരങ്ങൾക്കെല്ലാം ശ്രീലങ്കൻ പര്യടനത്തിന് അവസരമുണ്ടാകില്ലെന്ന് തുറന്ന് പറയുകയാണ് ദ്രാവിഡ്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ചുരുക്കം ചില സ്ഥാനങ്ങളിലേക്ക് പുതിയ താരങ്ങളെ ആവശ്യമുണ്ട്. അതിനാൽ തന്നെ ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്തുക എന്നത് യുവതാരങ്ങളെ സംബന്ധിച്ച് നിർണായകമാണ്. എങ്കിലും വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ പരമ്പര ജയിക്കുകയാണ് പ്രധാനം. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരങ്ങള്‍ക്ക് കഴിയട്ടെ. ദ്രാവിഡ് പറഞ്ഞു.

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ടീം ഇന്ത്യ ലങ്കയിൽ കളിക്കുന്നത്. അടുത്തമാസം 13 മുതൽ 25 വരെയാണ് മത്സരങ്ങൾ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാറാണ് ടീമിന്‍റെ ഉപനായകന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :