ഖേൽരത്‌ന പുരസ്‌കാരത്തിന് അശ്വിനെയും മിതാലി രാജിനെയും നാമനിർദേശം ചെയ്‌ത് ബിസിസിഐ

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ജൂണ്‍ 2021 (15:55 IST)
ഇന്ത്യയുടെ പരമോന്നത കായികബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരത്തിനായി ക്രിക്കറ്റ് താരങ്ങളായ ആർ അശ്വിനെയും വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജിനെയും നാമനിർദേശം ചെയ്‌ത് ബിസിസിഐ. അർജുന അവാർഡിനായി കെഎൽ രാഹുൽ,ജസ്‌പ്രീത് ബു‌മ്ര,ശിഖർ ധവാൻ എന്നിവരുടെ പേരും നിർദേശിച്ചിട്ടുണ്ട്.

ജൂണ്‍ 21വരെയായിരുന്നു ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. എന്നാല്‍ പിന്നീട് ഇത് നീട്ടുകയായിരുന്നു.അവസാന വര്‍ഷം മണിക ബത്ര,രോഹിത് ശര്‍മ,വിനീഷ് ഫോഗട്ട,റാണി രാംപാല്‍,മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ക്കാണ് ഖേല്‍രത്‌ന അവാര്‍ഡുകള്‍ ലഭിച്ചത്. ആദ്യമായാണ് അന്ന് അഞ്ച് അത്‌ലറ്റുകള്‍ക്ക് ഒരുമിച്ച് ഖേല്‍രത്‌ന നല്‍കിയത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :