aparna|
Last Modified ചൊവ്വ, 5 ഡിസംബര്‍ 2017 (08:45 IST)
ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-20 മത്സരത്തിനുള്ള ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാളി താരം ബേസിൽ തമ്പി. എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യന്‍ ജഴ്‌സിയണിയുകയെന്നതെന്നും അതിന് വേണ്ടി ദൈവം തന്നെ ഇത്ര പെട്ടെന്ന് അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ടെന്നും ബേസിൽ അറിയിച്ചു.
തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ കേരള ക്രിക്കറ്റ് അസോസിയേഷനും കുടുംബാംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുകള്‍ക്കും നന്ദിയറിയിക്കുന്നുവെന്നും ബേസിൽ പറഞ്ഞു.
വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർമയാണ് ഇന്ത്യൻ ടീമിന്റെ നായകൻ. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ബേസില്‍ തമ്പി രഞ്ജി ട്രോഫിയില്‍ കാഴ്ച്ചവെക്കുന്ന ഓള്‍റൗണ്ട് മികവിലൂടെയാണ് ടീമിലെത്തിയത്.
നേരത്തെ ഏകദിന ടീമില്‍ ബേസില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസരം ലഭിച്ചില്ല.