അവന് ഇതെല്ലാം വെറും തമാശയാണ്; കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയെ പുകഴ്ത്തി മുന്‍ താരം

കോഹ്‌ലിയ്ക്കിത് വെറും തമാശയാണ്; ഇന്ത്യന്‍ നായകന്റെ ഇരട്ട സെഞ്ച്വറിയെ കുറിച്ച് സെവാഗ്

delhi,  Virender Sehwag , 	air,	india,	sri lanka,	ഇന്ത്യ,	ശ്രീലങ്ക,	ക്രിക്കറ്റ്,	ദില്ലി  , ന്യൂഡല്‍ഹി . വീരേന്ദര്‍ സേവാഗ്
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (10:04 IST)
ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തുടര്‍ച്ചയായി രണ്ടാമത്തെയും തന്റെ കരിയറിലെ ആറാമത്തെയും ഇരട്ടസെഞ്ചുറിയാണ് കോഹ്‌ലി ഫിറോസ്ഷാ കോട്‌ലയില്‍ സ്വന്തമാക്കിയത്. ഡബിള്‍ സെഞ്ചുറിയില്‍ റെക്കോര്‍ഡിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ നായകന് ആശംസകളുമായി
മുന്‍ താരങ്ങളായ സെവാഗും ലക്ഷ്മണനും ഹര്‍ഭജന്‍ സിങ്ങുമെല്ലാം രംഗത്തെത്തി.

തന്റെ തനതായ ശൈലിയില്‍ തമാശ രൂപത്തിലായിരുന്നു സെവാഗിന്റെ ആശംസ. ‘തമാശയ്ക്കാണ് കോഹ്‌ലി ഡബിള്‍ സെഞ്ചുറികള്‍ അടിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. അതിനു ശേഷം സഹീര്‍ ഖാന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മതി മറന്ന് ഡാന്‍സ് കളിക്കുകയും
ചെയ്തു. അതിനുശേഷം തിരിച്ചു വന്ന് വീണ്ടും ഡബിള്‍ സെഞ്ചുറി അടിച്ചിരിക്കുന്നു’ - സെവാഗ് പറഞ്ഞു.

സ്റ്റാര്‍സ്പോര്‍ട്സിനായി നടത്തിയ കമന്ററിക്കിടെയായിരുന്നു സെവാഗിന്റെ ഈ വാക്കുകള്‍. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സച്ചിനും സെവാഗിനും ഒപ്പമെത്തി നില്‍ക്കുകയാണ് കോഹ്‌ലി. ഇന്ത്യന്‍ നായക സ്ഥാനത്തിരുന്ന് ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :