ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി ?; കോഹ്‌ലിയുടെ അഭാവത്തില്‍ അത് സംഭവിക്കുമെന്ന് രോഹിത്തിന്റെ ആ‍രാധകര്‍!

ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി ?; കോഹ്‌ലിയുടെ അഭാവത്തില്‍ അത് സംഭവിക്കുമെന്ന് രോഹിത്തിന്റെ ആ‍രാധകര്‍!

  Rohit Sharma , India Captain , ODI , Sri Lanka , 300 , Virat kohli , team india , വിരാട് കോഹ്‌ലി , ട്രിപ്പിള്‍ സെഞ്ചുറി , സച്ചിന്‍ , ക്രിക്കറ്റ് , രോഹിത് ശര്‍മ്മ
മുംബൈ| jibin| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2017 (14:00 IST)
ടീം ഇന്ത്യയിലെ മിന്നും താരം ആരെന്ന ചോദ്യത്തിന് വിരാട് കോഹ്‌ലി എന്ന ഉത്തരം മാത്രമാണ് ക്രിക്കറ്റ് നിരീക്ഷകര്‍ നല്‍കുക. റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ശൈലിയാണ് ഇതിന് ആധാരം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന കോഹ്‌ലിക്ക് ഇതുവരെ കൈയെത്തി പിടിക്കാന്‍ സാധിക്കാത്ത ഒന്നാണ് ഏകദിനത്തിലെ ഇരട്ടസെഞ്ചുറി.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ നിന്ന് വിശ്രം ചോദിച്ചുവാങ്ങി ടീമില്‍ നിന്നും വിരാട് വിട്ടു നിന്നതോടെ നായകന്റെ കുപ്പായമണിഞ്ഞ രോഹിത് ശര്‍മ്മ ഇപ്പോള്‍ ആരും കൊതിക്കുന്ന പുതിയ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാ‍ണ്.

ഏകദിന ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് രോഹിത് നേരത്തെ വ്യക്തമാക്കിയിരുന്നു. കോഹ്‌ലിയുടെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടീമിനെ നയിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിലെ ഹിറ്റ്‌മാന്‍ ട്രിപ്പിള്‍ സെഞ്ചുറിയെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

“ ഏകദിന ക്രിക്കറ്റില്‍ റണ്‍സ് നേടുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യം. അത്ര എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്ന കാര്യമല്ല ഇതെന്ന് അറിയാമെങ്കിലും ശ്രമം തുടരും. താങ്കള്‍ എപ്പോഴാണ് ട്രിപ്പിള്‍ സെഞ്ചുറി നേടുകയെന്ന ചോദ്യം പതിവായി പലരും ചോദിക്കാറുണ്ട്. ഗ്രൌണ്ടില്‍ ഫീല്‍ഡ് ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും ഈ ചോദ്യം ഞാന്‍ കേള്‍ക്കുന്നു. ഇതോടെയാണ് തനിക്ക് ഈ നേട്ടം സ്വന്തമാക്കാന്‍
സാധിക്കുമെന്ന തോന്നലുണ്ടായത് ”- എന്നും രോഹിത് നേരത്തെ വ്യക്തമാക്കുന്നു.

ആ‍രാധകരുടെ ആവശ്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഇതിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. ക്രിക്കറ്റിനോടുള്ള സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതിനാല്‍ 300 റണ്‍സ് എന്ന നേട്ടത്തിനായി ഞാന്‍ ശ്രമം ശക്തമാക്കും. സമ്മര്‍ദ്ദ ഘട്ടത്തില്‍ നിന്നാണ് ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഇരട്ട സെഞ്ചുറി (209) നേടിയതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തിരുന്നു.


ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടാന്‍
കോഹ്‌ലിക്ക് ഇതുവരെ സാധിച്ചില്ലെങ്കിലും ഈ നേട്ടം രണ്ടുതവണ സ്വന്തമാക്കിയ താരമാണ് രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരെ ഇരട്ട സെഞ്ചുറി നേടിയ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരാണ് രണ്ടാം ഇരട്ട സെഞ്ചുറി (264) നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :