ബംഗലൂരു|
jibin|
Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (19:51 IST)
ട്വന്റി-20 ലോകകപ്പിലെ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. അവസാന വിവരം ലഭിക്കുബോള്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സെന്ന നിലയിലാണ്. ശിഖര്‍ ധവാനും (13*) രോഹിത് ശര്‍മ്മയുമാണ് (9*) ക്രീസില്‍.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് മികച്ച റണ്‍ റേറ്റിലുള്ള വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിതമായി തോറ്റതാണ് ഇന്ത്യക്ക് വിനയായത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും.