കറാച്ചി|
jibin|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (19:44 IST)
ഇന്ത്യയേയും ഇവിടുത്തെ ആരാധകരെയും പുകഴ്‌ത്തിയതിന് പിന്നാലെ ഇന്ത്യയോട് തോല്‍വിയും ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഷാഹിദ് അഫ്രീദിയെ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ട്വന്റി-20 ലോകകപ്പിന് ശേഷം അദ്ദേഹം വിരമിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
വിരമിക്കാന്‍ തയാറായില്ലെങ്കി അഫ്രീദിയെ ടീമില്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന് പിസിബി തീരുമാനിക്കും. വിരമിക്കുമെന്നാണ് ലോകകപ്പിന് മുമ്പേ അദ്ദേഹം അറിയിച്ചിരിക്കുന്നത്. നായകനു പുറമേ പരിശീലകനായ വഖാര്‍ യൂനിസിന്റെ കാര്യത്തിലും മാറ്റമുണ്ടാകും. പുതിയ പാക് ക്യാപ്‌റ്റന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷഹര്യാര്‍ ഖാന്‍ സൂചന നല്‍കി. കൊല്‍ക്കത്തയില്‍നിന്നു തിരിച്ചെത്തി ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വഖാര്‍ യൂനിസിന്റെ കാലാവധി ജൂണില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കരാര്‍ നീട്ടി നല്‍കില്ലെന്നാണ് പിസിബി വ്യക്തമാക്കുന്നത്. ഇന്ത്യയെ പുകഴ്‌ത്തിയ അഫ്രീക്കെതിരെ പാകിസ്ഥാനില്‍ കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. മുന്‍ പക് താരങ്ങളും നായകനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതും പാക് നായകന് തിരിച്ചടിയായി.