അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാനിൽ മുറിക്ക് പുറത്ത് തോക്കുമായി പട്ടാളം, ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം എന്നിട്ടും കളിച്ചു : ലിറ്റൺ ദാസ്
- ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ ഭൂകമ്പം; ചൈനയിലും ബംഗ്ലാദേശിലും ഭൂചലനം അനുഭവപ്പെട്ടു
- Australia vs Pakistan: പകരംവീട്ടി ഓസ്‌ട്രേലിയ; പാക്കിസ്ഥാനു തോൽവി
- അൺ ഓർത്തഡോക്സ് ജീനിയസ്, ടെസ്റ്റ് ക്രിക്കറ്റിൻ്റെ നവയുഗ ബ്രാഡ്മാൻ, സ്റ്റീവ് സ്മിത്തിന് ഇന്ന് പിറന്നാൾ
- റിസ്വാൻ പുറത്ത്, ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ ബാബർ അസം തിരിച്ചെത്തി
Bangladesh vs Australia, 1st ODI: ബംഗ്ലാദേശിനു മുന്നിൽ നാണംകെട്ട് ഓസ്‌ട്രേലിയ; ഒന്നാം ഏകദിനത്തിൽ 86 റൺസ് തോൽവി
ധാക്കയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു
Bangladesh vs Australia
Bangladesh vs Australia, 1st ODI: കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 86 റൺസിനാണ് ആതിഥേയരായ ബംഗ്ലാദേശ് ജയിച്ചത്.
ധാക്കയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 42.2 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ബംഗ്ലാദേശ് നേടിയത്.
ബംഗ്ലാദേശിനായി നാഹിദ് റാണ 10 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുർ റഹ്‌മാൻ, മൊസദാക്ക് ഹൊസൈൻ എന്നിവർക്കു രണ്ട് വീതം വിക്കറ്റുകൾ. തസ്‌കിൻ അഹമ്മദ് ഒരു വിക്കറ്റ് വീഴ്ത്തി.
70 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 86 റൺസുമായി പുറത്താകാതെ നിന്ന മൊസദാക്ക് ഹൊസൈൻ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. നജ്മുൽ ഹൊസൈൻ ഷാന്റോ 86 പന്തിൽ 67 റൺസെടുത്തു. ഓപ്പണർ തൻസിദ് ഹസൻ തമിം 44 പന്തിൽ 54 റൺസുമായി തിളങ്ങി.
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്.