അനുബന്ധ വാര്‍ത്തകള്‍
- T20 Worldcup 26 : കളിക്കുന്നതും കളിക്കാത്തതും പാകിസ്ഥാന്റെ ഇഷ്ടം, മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പോകും
- ട്രാൻസിഷൻ ഘട്ടമെന്ന് പറഞ്ഞ് എപ്പോഴും ഊരിപോരാനാവില്ല, ബാറ്റർമാർക്ക് നിലവാരമില്ല: ടെസ്റ്റ് ടീമിനെതിരെ സുനിൽ ഗവാസ്കർ
- ഫിറ്റ്നസ് ടെസ്റ്റ് പാസായി, അഫ്ഗാനെതിരെ രോഹിത്തും ഹാർദ്ദിക്കും തിരിച്ചെത്തുന്നു, കോലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് ആശ്വാസവാർത്ത
- Vaibhav Sooryavanshi : ഉപദേശിച്ച് നശിപ്പിക്കില്ല, വൈഭവിനോട് എന്ത് സമീപനമെടുക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് കോച്ച്
- 3542 കോടി!, ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബ്രാൻഡായി കോലി, ആദ്യ പത്തിൽ രോഹിത്തും ധോനിയും
പാകിസ്ഥാനിൽ മുറിക്ക് പുറത്ത് തോക്കുമായി പട്ടാളം, ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം എന്നിട്ടും കളിച്ചു : ലിറ്റൺ ദാസ്
കളിക്കാരോട് അഭിപ്രായങ്ങള്‍ ചോദിച്ചെങ്കിലും ഇന്ത്യയില്‍ കളിക്കേണ്ടതില്ലെന്ന നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കി.
ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം ബംഗ്ലാദേശ് എടുത്തത് കളിക്കാരുടെ താല്പര്യ പ്രകാരമായിരുന്നില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ്. ഇന്ത്യയിലെ സുരക്ഷയെ പറ്റി ആശങ്ക ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുമ്പോഴും അതിലും മോശം സാഹചര്യത്തിലാണ് പാകിസ്ഥാനില്‍ തങ്ങള്‍ മത്സരങ്ങള്‍ കളിച്ചതെന്നാണ് ലിറ്റണ്‍ ദാസ് വ്യക്തമാക്കുന്നത്. മുന്‍പ് താന്‍ പാകിസ്ഥാന് പര്യടനത്തില്‍ കളിച്ചപ്പൊള് ഹോട്ടല്‍ മുറികള്‍ക്ക് പുറത്ത് പോലും അത്യാധുനികമായ ആയുധങ്ങളുമായി കമാന്‍ഡോകള്‍ കാവല്‍ നിന്നിരുന്നെന്നും അത്തരം ഒരു അവസ്ഥയില്‍ കളിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും ലിറ്റണ്‍ ദാസ് പറയുന്നു.
ഇന്ത്യയില്‍ ലോകകപ്പ് കളിക്കേണ്ടതില്ലെന്ന തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ക്രിക്കറ്റ് കളിക്കാര്‍ ഒരു ചര്‍ച്ചയുടെയും ഭാഗമായിരുന്നില്ലെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കി. ജനുവരിയില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച ഔപചാരികം മാത്രമായിരുന്നു. മീഡിയ സ്റ്റണ്ട് മാത്രം. അവിടെ ചോദ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ഞങ്ങള്‍ ചായ ക്കുടിച്ച് പിരിഞ്ഞു. കളിക്കാരോട് അഭിപ്രായങ്ങള്‍ ചോദിച്ചെങ്കിലും ഇന്ത്യയില്‍ കളിക്കേണ്ടതില്ലെന്ന നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് പാകിസ്ഥാനില്‍ മോശമായ സാഹചര്യത്തിലും തങ്ങള്‍ ക്രിക്കറ്റ് കളിച്ചെന്നും മുറിക്ക് മുന്പില് ആയുധധാരികളായ പട്ടാളക്കാര്‍ ഉള്ളപ്പോള്‍ കളിക്കാരാരും മികച്ച പ്രകടനം നല്‍കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നും ലിറ്റണ്‍ ദാസ് വ്യക്തമാക്കിയത്.