ലോക ഒന്നാം നമ്പർ താരമെന്ന നേട്ടം ആഘോഷമാക്കി ബാബർ അസം, 59 പന്തിൽ 122 റൺസ്, കടപുഴക്കിയത് രോഹിത്തിന്റെ നേട്ടം

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (17:35 IST)
ഏകദിന ക്രിക്കറ്റിൽ ഒന്നാം നമ്പർ താരമായത് ആഘോഷമാക്കി പാകിസ്ഥാൻ നായകൻ ബാബർ അസം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തിലായിരുന്നു ബാബർ അസമിന്റെ അതിവേഗസെഞ്ചുറി. 59 പന്തിൽ 122 റൺസാണ് താരം സ്വന്തമാക്കിയത്.

അതേസമയം അതിവേഗ സെഞ്ചുറി പ്രകടനത്തോടൊപ്പം ചില റെക്കോർഡുകളും മത്സരത്തിൽ താരം സ്വന്തമാക്കി. ടി20 റൺ ചെയ്‌സിൽ ഒരു ക്യാപ്‌റ്റന്റെ ഉയർന്ന സ്കോറാണ് ബാബർ അസം കണ്ടെത്തിയത്. 49 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി. ഒരു പാകിസ്ഥാൻ താരത്തിന്റെ ടി20യിലെ അതിവേഗ സെഞ്ചുറി കൂടിയാണിത്.

അതേസമയം ടി20യിൽ ഏഷ്യൽ നായകന്റെ ഉയർന്ന സ്കോറെന്ന നേട്ടവും ബാബർ സ്വന്തമാക്കി. 2017ൽ 43 പന്തിൽ 118 റൺസ് നേടിയ രോഹിത് ശർമയെയാണ് ബാബർ മറികടന്നത്. ഓപ്പണിങ്ങിൽ 197 റൺസ് നേടാനും ബാബർ- മുഹമ്മദ് റിസ്‌വാൻ സഖ്യത്തിനായിരുന്നു. ടി20 റൺ ചെയ്‌സിലെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ട് കൂടിയാണിത്. 15 ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബാബറിന്റെ ഇന്നിങ്‌സ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :