ഐപിഎൽ 2021: വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (19:42 IST)
അടുത്ത മാസം 9ന് നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പതിനാലാം പതിപ്പിൽ ബെംഗളൂരു നായകൻ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ. ഐപിഎല്ലിൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന അനവധി പെരുണ്ടെങ്കിലും ഇക്കുറിയും ആരാധകർ പ്രതീക്ഷ വെയ്‌ക്കുന്ന താരങ്ങളിൽ മുൻപന്തിയിലാണ് കോലി.

ഇത്തവണ ഓപ്പണിങ് സ്ഥാനത്ത് കോലി എത്തും എന്ന വാർത്തകൾ പുറത്തുവന്നതോടെ ബെംഗളൂരു കന്നി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു ആരാധകർ. അതേസമയം ഐപിഎല്ലിൽ നിരവധി വ്യക്തിഗത നേട്ടങ്ങൾക്കടുത്താണ് കോലി.

ഐപിഎല്ലിലെ എല്ലാ സീസണുകളിലും ഒരൊറ്റ ടീമിന് മാത്രം കളിച്ചിട്ടുള്ള കോലിക്ക് 8 മത്സരങ്ങൾ കൂടി പൂർത്തിയാക്കാനായാൽ ബെംഗളൂരു ജേഴ്‌സിയിൽ 200 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനാകും. എംഎസ് ധോണി(204) രോഹിത് ശർമ(200) മാത്രമാണ് നിലവിൽ 200 ഐപിഎൽ മത്സരങ്ങൾ കളിച്ച മറ്റ് താരങ്ങൾ.

അതേസമയം ഐപിഎല്ലിൽ 5878 റൺസോടെ ടോപ്‌സ്കോററായ കോലിക്ക് 122 റൺസ് കൂടി കണ്ടെത്താനായാൽ ഐപിഎല്ലിൽ 6000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാൻ സാധിക്കും. 5368 റൺസുമായി സുരേഷ് റെയ്നയാണ് കോലിക്ക് പിന്നിലുള്ളത്.

അതേസമയം ഐപിഎല്ലിൽ 269 റൺസ് കണ്ടെത്താനായി ഇന്റർനാഷണൽ ടി20 ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴിക കല്ലും കോലിക്ക് മറികടക്കാം. 9065 റൺസ് നേടിയിട്ടുള്ള രോഹിത് ശർമയാണ് ടി20യിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയ ഇന്ത്യൻ താരങ്ങളിൽ രണ്ടാമതുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :