നമുക്ക് വെളിച്ചം ലഭിച്ചിരിക്കുന്നു, അവസാന രണ്ട് കളികളിൽ പുറത്തെടുത്ത പ്രകടനം തുടരുക: പാക് താരങ്ങളോട് ബാബർ അസം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (12:36 IST)
ടി20 ലോകകപ്പിലെ ഗ്രൂപ്പ് 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചതിന് പിന്നാലെ പാക് താരങ്ങളെ അഭിസംബോധന ചെയ്ത്
പാക് നായകൻ ബാബർ അസം. സഹതാരങ്ങൾക്ക് പ്രചോദനം നൽകുന്ന പാക് നായകൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാക് നായകൻ പറയുന്ന വാക്കുകൾ ഇങ്ങനെ.

നമുക്ക് വിശ്വാസം ഉണ്ടായിരുന്നു. നമുക്ക് അല്പം വെളിച്ചം ലഭിച്ചു. ഇന്ന് സെമിയിലെത്തുമെന്ന് ഉറപ്പാക്കാനാണ് നാം കളിച്ചത്. നമ്മൾ ആവേശഭരിതരും പരിഭ്രാന്തരുമായിരുന്നു. പക്ഷേ അത് നമ്മുടെ പ്രകടനത്തെ ബാധിക്കാൻ നാം അനുവദിച്ചില്ല.നൂറ് ശതമാനം നാം സമര്‍പ്പിക്കണം. അവസാന രണ്ട് കളികളില്‍ നാം പുറത്തെടുത്ത മികച്ച പ്രകടനം തുടരുക തന്നെ വേണം. ഓരോ താരങ്ങള്‍ക്കും എന്ത് ചുമതലയാണോ ഉള്ളത് അത് പൂര്‍ത്തിയാക്കണം. ബാബർ അസം പറഞ്ഞു. സെമിയിൽ ന്യൂസിലൻഡാണ് പാകിസ്ഥാൻ്റെ എതിരാളികൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :