സിംബാബ്‌വെയെ തകർത്ത് ഇന്ത്യയുടെ രാജകീയ സെമി പ്രവേശം, സെമിയിൽ എതിരാളികൾ ഇംഗ്ലണ്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (17:14 IST)
ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സിംബാബ്‌വെയെ തകർത്ത് സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 71 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. അഞ്ച് മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റോടെയാണ് ഇന്ത്യ സെമി ബെർത്ത് ഉറപ്പാക്കിയത്. നവംബർ 10ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് 17.2 ഓവറിൽ 115 റൺസെടുക്കാനെ സാധിച്ചുള്ളു. 3 വിക്കറ്റ് വീഴ്ത്തിയ അശ്വിനും 2 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹാർദ്ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെയെ തകർത്തത്.22 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റയാന്‍ ബേളിനും 24 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സിക്കന്തര്‍ റാസയ്ക്കും മാത്രമാണ് ഇന്ത്യൻ അക്രമണത്തിന് മുന്നിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ അർധസെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്ത്ല് 186 റൺസെടുത്തിരുന്നു. പതിവ് വെടിക്കെട്ട് ആവർത്തിച്ച സൂര്യകുമാർ 25 പന്തിൽ നിന്ന് നാല് സിക്സും 6 ഫോറുമടക്കം 61 റൺസോടെ പുറത്താകാതെ നിന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :