പാകിസ്ഥാൻ കൂടുതൽ അപകടകാരിയാകുന്നു, സെമി ഫൈനലിന് മുൻപേ ഫോമിലേക്ക് തിരിച്ചെത്തി അഫ്രീദി

അഭിറാം മനോഹർ| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (12:43 IST)
ബംഗ്ലാദേശിനെതിരായ നിർണായകമത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തി പാകിസ്ഥാൻ്റെ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി. 22 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുമായി തിളങ്ങിയ അഫ്രീദിയുടെ പ്രകടനത്തിൻ്റെ മികവിൽ ബംഗ്ലാ കടുവകളെ വെറും 127 റൺസിന് എറിഞ്ഞിടാൻ പാകിസ്ഥാന് സാധിച്ചു.

ഷതാബ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി. 48 പന്തിൽ 54 റൺസുമായി തിളങ്ങിയ നജ്മുൽ ഹൊസൈൻ ഷാൻ്റോയാണ് ബംഗ്ലാദേശിൻ്റെ ടോപ് സ്കോറർ. രാവിലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്ഡ് തോൽപ്പിച്ചതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ സെമിയിലെത്തും. നിർണായക മത്സരത്തിൽ ഷഹീൻ അഫ്രീദി ഫോമിലെത്തിയതോടെ സെമിയിലെത്തുന്ന പാകിസ്ഥാൻ കൂടുതൽ അപകടകാരിയാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :