1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Waiting to bowl against vaibhav suryavanshi says lockie ferguson

വൈഭവിനെതിരെ പന്തെറിയാൻ കാത്തിരിക്കുന്നു: ലോക്കി ഫെർഗൂസൻ

15 വയസുകാരനായ വൈഭവ് അസാധാരണ പ്രതിഭയാണെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു.

Vaibhav Sooryavanshi misses Century, Vaibhav Sooryavanshi Records
യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ പന്തെറിയാനായി കാത്തിരിക്കുകയാണെന്ന് ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍, ഇന്ത്യക്കെതിരായ 5 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുന്നോടിയായാണ് ഫെര്‍ഗൂസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 15 വയസുകാരനായ വൈഭവ് അസാധാരണ പ്രതിഭയാണെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്.
 
കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് ഇതിനകം 8 ടി20 മത്സരങ്ങളില്‍ നിന്ന് 2 അര്‍ധസെഞ്ചുറിയുള്‍പ്പടെ 246 റണ്‍സ് നേടിയിട്ടുണ്ട്. സിംബാബ്വെയ്‌ക്കെതിരെ നേടിയ 81 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലിലെ അനുഭവസമ്പത്തുമായാണ് വൈഭവ് ന്യൂസിലന്‍ഡിലെത്തുന്നതെങ്കിലും സ്വിങ്ങും പേസും നിറഞ്ഞ ന്യൂസിലന്‍ഡ് പിച്ചുകള്‍ താരത്തിന് പുതിയ പരീക്ഷണമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ലോക്കി ഫെര്‍ഗൂസന്റെ പ്രതികരണം.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പന്ത് ഫോറടിച്ചെന്ന വിചാരത്തിൽ ക്രീസിന് പുറത്ത് 'ഹാൻഡ്‌ഷേക്ക്': തിലക് വർമ പുറത്തായത് മണ്ടത്തരത്തിലൂടെ; കടുത്ത അതൃപ്തിയിൽ ഗൗതം ഗംഭീർ