Australia vs Bangladesh, T20 World Cup 2024: കമ്മിന്‍സിന് ഹാട്രിക്, ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി

Australia vs Bangladesh
രേണുക വേണു| Last Modified വെള്ളി, 21 ജൂണ്‍ 2024 (10:40 IST)
Australia vs Bangladesh

Australia vs Bangladesh, T20 World Cup 2024: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 28 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഹാട്രിക് നേടിയ പാറ്റ് കമ്മിന്‍സാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്. ഓസീസ് 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴയെ തുടര്‍ന്ന് കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയയ്ക്ക് ആ സമയത്ത് ജയിക്കാന്‍ വേണ്ടിയിരുന്നത് 72 റണ്‍സ് മാത്രമായിരുന്നു. അതിനേക്കാള്‍ 28 റണ്‍സിനു മുന്നിലായിരുന്നു ഓസീസ്.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപയ്ക്ക് രണ്ട് വിക്കറ്റ്. 36 പന്തില്‍ 41 റണ്‍സ് നേടിയ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. തൗഹിദ് ഹൃദോയ് 28 പന്തില്‍ 40 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ ഓസീസിനു വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ചുറി (35 പന്തില്‍ പുറത്താകാതെ 53) നേടി. ട്രാവിസ് ഹെഡ് (21 പന്തില്‍ 31), മിച്ചല്‍ മാര്‍ഷ് (ആറ് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. ഗ്ലെന്‍ മാക്‌സ്വെല്‍ ആറ് പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :